Sorry, you need to enable JavaScript to visit this website.

ജിദ്ദ അൽമലിക് റോഡ്  വെള്ളിയാഴ്ച അടക്കുന്നു

ജിദ്ദ- ഉത്തര ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് (അൽമലിക്) റോഡ് വെള്ളിയാഴ്ച പുലർച്ചെ അടക്കുമെന്ന് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നഗരസഭയുമായി സഹകരിച്ച് റോഡ് അടക്കുന്നത്. അൽമലിക് റോഡിൽ അൽശാശ ടവറിനു സമീപം കാൽനടയാത്രക്കാർക്കുള്ള മേൽപാലം നിർമിക്കുന്നതിനു വേണ്ടിയാണ് പാലം താൽക്കാലികമായി അടക്കുന്നത്. 
താൽക്കാലികമായി അടച്ചിടുന്ന നേരത്ത് അൽമലിക് റോഡിലൂടെ തെക്കു ഭാഗത്തു നിന്ന് വരുന്നവർക്ക് അൽഖാലിദിയ റോഡിലൂടെ കയറി പ്രിൻസ് സുൽത്താൻ, സൗദ് അൽഫൈസൽ, അൽഅർവ അൽവുസ്ഖ, അൽനജും അൽസാഖിബ് റോഡുകളിലൂടെ വീണ്ടും അൽമലിക് റോഡിൽ പ്രവേശിക്കാവുന്നതാണ്. വടക്കു ഭാഗത്തു നിന്ന് വരുന്നവർക്ക് അബ്ദുല്ല ബിൻ അബ്ദുൽജബ്ബാർ സ്ട്രീറ്റിലൂടെ പ്രവേശിച്ച് ഉഖൈൽ ബിൻ അബീതാലിബ്, കോർണിഷ് റോഡുകളിലൂടെ വീണ്ടും അൽമലിക് റോഡിൽ പ്രവേശിക്കാവുന്നതാണെന്നും ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

Tags

Latest News