Sorry, you need to enable JavaScript to visit this website.

ബാലന്റെ ജീവൻ അപകടത്തിലാക്കിയ ഡ്രൈവർ അറസ്റ്റിൽ

മുൻവശത്ത് ഡ്രൈവിംഗ് സീറ്റിനു സമീപമുള്ള സീറ്റിന്റെ ഡോറിന്റെ വിന്റോയിൽ ബാലനെ ഇരുത്തി മക്കയിലെ തിരക്കേറിയ റോഡിലൂടെ യുവാവ് കാറോടിക്കുന്നു.

മക്ക- ബാലന്റെ ജീവൻ അപകടത്തിലാക്കുംവിധം കാറോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മക്ക ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. മുൻവശത്ത് ഡ്രൈവിംഗ് സീറ്റിനു സമീപമുള്ള സീറ്റിന്റെ ഡോറിന്റെ വിന്റോയിൽ ബാലനെ ഇരുത്തി തിരക്കേറിയ റോഡിലൂടെ യുവാവ് കാറോടിക്കുകയായിരുന്നു. ഒരു കാലും ഉടലും ശിരസ്സും പുറത്തിട്ട് ഒരു കാൽ മാത്രം കാറിനകത്ത് വെച്ച് ബാലൻ തിരക്കേറിയ റോഡിലൂടെ കാറിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ മക്ക ട്രാഫിക് ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർക്കെതിരായ കേസ് ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി മക്ക ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
 

Tags

Latest News