Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ക്രിക്കറ്റര്‍ക്ക് കോവിഡ്, ശ്രീലങ്കക്കെതിരായ കളി മാറ്റി

കൊളംബൊ - ശ്രീലങ്കക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരക്കായി കൊളംബോയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗം ക്രുനാല്‍ പാണ്ഡ്യ കോവിഡ് പോസിറ്റിവായി. ക്രുനാലുമായി എട്ട് ഇന്ത്യന്‍ താരങ്ങള്‍ സമ്പര്‍ക്കത്തില്‍ വന്നുവെന്നാണ് കരുതുന്നത്. എല്ലാവരും ഐസൊലേഷനിലാണ്. ഇതോടെ ഇന്ന് നടക്കേണ്ട രണ്ടാം ട്വന്റി20 മത്സരം മാറ്റിവെച്ചു. മത്സരം നാളെ നടക്കുമെന്നാണ് പറയുന്നത്. 
ആദ്യ മത്സരത്തിനിടെ ഒരു ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് കണ്ടെത്തിയതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 
ശ്രീലങ്കന്‍ ടീമിലെ കോവിഡ് ബാധ കാരണം പരമ്പര അഞ്ചു ദിവസത്തോളം നീട്ടിവെക്കേണ്ടി വന്നിരുന്നു. ഏകദിന പരമ്പര ഇന്ത്യ 2-1 ന് ജയിച്ചു. ട്വന്റി20യിലെ ആദ്യ മത്സരവും ഇന്ത്യ ജയിച്ചു.
 

Latest News