Sorry, you need to enable JavaScript to visit this website.

ഹോക്കി ഗ്രൗണ്ടില്‍ ആശ്വാസ വാര്‍ത്ത

ടോക്കിയൊ - ഒളിംപിക്‌സിന്റെ ഹോക്കിയില്‍ ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ഓസ്‌ട്രേലിയയോട് 1-7 ന് തോറ്റതിന്റെ ക്ഷീണം മറന്ന ഇന്ത്യന്‍ ടീം സ്‌പെയിനിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോല്‍പിച്ചു. പൂള്‍ എ-യില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മൂന്നു കളിയില്‍ രണ്ടു ജയം. മൂന്നു കളികളും ജയിച്ച ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. അര്‍ജന്റീനയും ന്യൂസിലാന്റും സ്‌പെയിനും ജപ്പാനുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആദ്യ നാലു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും.
വനിതാ വിഭാഗത്തില്‍ കളിച്ച രണ്ടു മത്സരങ്ങളും ഇന്ത്യ തോല്‍ക്കുകയായിരുന്നു.
 

Latest News