Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സക്ക് പ്രത്യേകം മരുന്ന്  നൽകുന്നില്ല -സൗദി ആരോഗ്യമന്ത്രാലയം

  • രോഗമുക്തി അഞ്ച് ലക്ഷത്തിനടുത്ത്

റിയാദ്- കോവിഡ് ചികിത്സയ്ക്ക് പ്രത്യേകം മരുന്ന് നൽകുന്നില്ലെന്നും സൗദിയിൽ രോഗമുക്തി അഞ്ച് ലക്ഷത്തിനടുത്തെത്തിയതായും സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. കോവിഡ് രോഗവുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് പ്രത്യേക മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കുന്നതെന്നും ഡെപ്യൂട്ടി ആരോഗ്യ സഹമന്ത്രി ഡോ.അബ്ദുല്ല അസീരി പറഞ്ഞു. പ്രതിരോധത്തിനുള്ള മരുന്നുകൾ, ആന്റി വൈറൽ മരുന്നുകൾ തുടങ്ങിയവയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പനി, ചുമ എന്നിവയുമായി വരുന്നവർക്ക് അതത് രോഗങ്ങൾക്കനുസരിച്ച മരുന്നുകളാണ് നൽകുന്നത്. ഇതല്ലാതെ കോവിഡിന് മാത്രമായി പ്രത്യേക മരുന്ന് ആരും നിർദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags

Latest News