Sorry, you need to enable JavaScript to visit this website.

മുൻ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

അബൂബക്കർ

ജിദ്ദ- മുൻ ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി. മലപ്പുറം ഇരുമ്പുഴി സ്വദേശി കുന്നുംകുറ്റിമ്മൽ കുഞ്ഞാപ്പ എന്ന അബൂബക്കർ (62) ആണ് നാട്ടിൽ നിര്യാതനായത്. 32 വർഷം ജിദ്ദയിൽ പ്രവാസിയായിരുന്നു. നാല് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചത്. ജിദ്ദ ബലദിൽ അബ്ദുൽ ഗഫൂർ അമീൻ കമ്പനിയിലായിരുന്നു. മികച്ച ഫുട്‌ബോൾ സംഘാടകനായിരുന്നു അബൂബക്കർ. ജിദ്ദ സിഫ് ടൂർണമെന്റിൽ ഏഷ്യൻ സോക്കർ ടീം കുഞ്ഞാപ്പയുടെ നേതൃത്വത്തിലായിരുന്നു. ഭാര്യ: കെ.പി.ഉണ്ണീതുവിന്റെ മകൾ ഫാത്തിമ സുഹ്റ. മകൻ: അൻഷിഫ് അബൂബക്കർ (ജിദ്ദ സി.എം.എ കമ്പനി ഡോക്യുമെന്റേഷൻ വകുപ്പ്). മരുമകൾ: ഫാത്തിമ നൗഷി.

മുൻ ഫുട്‌ബോൾ താരം കുഞ്ഞാപ്പയുടെ മരണത്തിൽ അനുശോചിച്ചു

ജിദ്ദ- മുൻ ഫുട്‌ബോൾ താരം കുഞ്ഞാപ്പയുടെ മരണത്തിൽ ഏഷ്യൻ സോക്കർ എഫ്.സി ക്ലബ് അനുശോചിച്ചു. സിഫിൽ ഉൾപ്പെടുന്ന ക്ലബുകളിലൊന്നായ ഏഷ്യൻ സോക്കർ എഫ്.സി ക്ലബ് സാരഥികളിലൊരാളും മുൻകാല ഫുട്‌ബോൾ കളിക്കാരുനുമായ അബൂബക്കർ കുന്നംകുറ്റിമേൽ എന്ന കുഞ്ഞാപ്പ (62) ഇന്നലെയാണ് നാട്ടിൽ നിര്യാതനായത്. ഫുട്‌ബോൾ കളിയെ പ്രോത്സാഹിപ്പിക്കുന്നതിനു ജീവിതം ഉഴിഞ്ഞുവെച്ചവരിൽപ്പെട്ട ഒരാളായിരുന്നു കുഞ്ഞാപ്പ. ജിദ്ദയിൽ ഫുട്‌ബോൾ ടൂർണമെന്റ് എവിടെയുണ്ടായാലും കുഞ്ഞാപ്പയുടെ സാന്നിധ്യം ഉണ്ടാകും. ദീർഘകാലം പ്രവാസിയായിരുന്ന കുഞ്ഞാപ്പ ജിദ്ദ ബലദിലെ അബ്ദുൽ ഗഫൂർ അമീൻ കമ്പനി ജീവനക്കാരനായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഏതാനും നാൾ മുൻപാണ് നാട്ടിലേക്കു മടങ്ങിയത്. ജിദ്ദയിൽ കൊറിയോഗ്രാഫറായ അൻസിഫ് അബൂബക്കർ മകനാണ്.
 

Tags

Latest News