Sorry, you need to enable JavaScript to visit this website.

സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കുവൈത്ത് 

കുവൈത്ത് സിറ്റി - കോവിഡ് നിയന്ത്രണങ്ങളോടെ സെപ്റ്റംബറിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കുവൈത്ത്. ഇതിനുള്ള ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി യാസീൻ അൽയാസീൻ അറിയിച്ചു. 900 സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസ്സുകൾക്ക് ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ മാർച്ചിലാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങിയിട്ടുണ്ട്. അധ്യാപകർ ഉൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാർക്കും വാക്‌സിൻ നൽകുന്നുണ്ട്. അതേസമയം കോവിഡ് നിയന്ത്രണങ്ങൾ കാരണം നിരവധി വിദേശ അധ്യാപകർ സ്വന്തം നാടുകളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 

Tags

Latest News