Sorry, you need to enable JavaScript to visit this website.

12 ലക്ഷം കോളുകൾ; രണ്ടര മിനിറ്റിനകം സഹായം ലഭ്യമാക്കി ദുബായ് പോലീസ് 

ദുബായ് - ജനസേവനം മുഖമുദ്രയാക്കി ദുബായ് പോലീസ്. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകൾ പ്രകാരം 12 ലക്ഷം ഫോൺ കോളുകളാണ് ദുബായ് പോലീസ് എമർജൻസി വിഭാഗം കൈകാര്യം ചെയ്തത്. 999 ഹോട്ട് ലൈൻ നമ്പറിലാണ് 1.17 ദശലക്ഷം ഫോൺ കോളുകളെത്തിയത്. 3,79,122 കോളുകൾ 901 നമ്പറിലായിരുന്നു. കോളുകളുടെ സ്വഭാവം അനുസരിച്ച് അതിവേഗ നടപടികളാണ് പോലീസ് സ്വീകരിച്ചത്. 99.6 ശതമാനം കോളുകൾക്കും 10 സെക്കന്റിനകം മറുപടി നൽകി. 2020ൽ ഇതേ കാലയളവിൽ ഉണ്ടായതിനേക്കാൾ ഫോൺ കോളുകളാണ് ഇത്തവണ ദുബായ് പോലീസ് കൈകാര്യം ചെയ്തത്. 
അനിവാര്യമായ ഘട്ടങ്ങളിൽ സംഭവ സ്ഥലത്ത് 2.33 മിനിറ്റിനുള്ളിലാണ് പോലീസ് എത്തിയത്. ആറ് മിനിറ്റ് വേണ്ടി വരുന്ന പ്രദേശത്തേക്കാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് എത്തിയത്. മറ്റൊരു കേസിൽ 15 മിനിറ്റിൽ എത്തേണ്ടിടത്ത് 10.17 മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. അടിയന്തരമല്ലാത്ത ഘട്ടങ്ങളിൽ 30 മിനിറ്റ് വേണ്ടി വരുന്ന പ്രദേശങ്ങളിലേക്ക് 15 മിനിറ്റിനകം എത്താനും സാധിച്ചു. 901 നമ്പറിൽ പെട്ടെന്ന് പരിഹാരം ആവശ്യമില്ലാത്ത 94.42 ശതമാനം കോളുകളും 20 സെക്കന്റിനകം കൈകാര്യം ചെയ്തു.
 

Tags

Latest News