Sorry, you need to enable JavaScript to visit this website.

ദുബായിൽ കാൽനടയാത്രക്കാരെ അവഗണിച്ചാൽ 500 ദിർഹം പിഴ 

ദുബായ് - കാൽനടയാത്രക്കാരെ ഗൗനിക്കാതെ വാഹനമോടിക്കുന്നവർ 500 ദിർഹം പിഴ അടക്കേണ്ടി വരുമെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം. റോഡിലെ സീബ്രാ ലൈനുകളിലേക്ക് വാഹനം കയറ്റും മുമ്പ് നടന്നു വരുന്നവരും റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നവരും ഉണ്ടോ എന്ന് പരിശോധിക്കണം. എങ്ങനെയാണ് കാൽനടയാത്രക്കാർക്ക് സൗകര്യം ചെയ്ത് നിർത്തേണ്ടത് എന്നത് സംബന്ധിച്ച് ദുബായ് പോലീസ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. തെറ്റായ ഡ്രൈവിംഗ് രീതി സംബന്ധിച്ച് മുന്നറിയിപ്പും പോലീസ് നൽകുന്നുണ്ട്. സിഗ്നലുകൾ ഇല്ലാത്ത റോഡുകളിലും ഇടറോഡുകളിലും കാൽനട യാത്രക്കാർക്കായി സീബ്രാ ലൈനുകളുണ്ട്. 
ഒരാൾ റോഡ് മുറിച്ചുകടക്കാനായി ഒരുങ്ങുന്നുണ്ടെങ്കിൽ വാഹനം അയാൾക്കുവേണ്ടി ഒതുക്കി നിർത്തേണ്ടത് നിർബന്ധമാണ്. അല്ലാത്തപക്ഷം പിഴ ഈടാക്കും. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം ഈ കുറ്റത്തിന് 4,138 പേർക്ക് പിഴയിട്ടു. ആരെങ്കിലും റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ വാഹനം വേഗം കുറച്ച ശേഷമാണ് നിർത്തേണ്ടത്. ആരെങ്കിലും ഈ നിയമം ലംഘിച്ചാൽ 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
 

Tags

Latest News