Sorry, you need to enable JavaScript to visit this website.

ബലിപെരുന്നാൾ ദിനത്തിൽ രോഗികൾക്ക് ആശംസകളറിയിച്ച് തുറൈഫ് ഗവർണർ

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും രോഗികൾക്കും തുറൈഫ് ഗവർണർ ഓൺലൈൻ സംഗമത്തിൽ ബലിപെരുന്നാൾ ആശംസകളറിയിക്കുന്നു.

തുറൈഫ്- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും രോഗികൾക്കും തുറൈഫ് ഗവർണർ ഓൺലൈൻ സംഗമത്തിൽ ബലിപെരുന്നാൾ ആശംസകളറിയിച്ചു. ബലിപെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിലാണ്, കൊറോണ കാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് ആത്മാർഥമായി ജോലി ചെയ്ത മെഡിക്കൽ സ്റ്റാഫുകൾക്കും ആരോഗ്യ പ്രവർത്തകർക്കും ഉത്തര പ്രവിശ്യാ ഗവർണർ ബലി പെരുന്നാൾ ആശംസകൾ നേർന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിച്ചത്. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ കോൺഫറൻസാണ് സംഘടിപ്പിച്ചത്. കൊറോണക്കെതിരെയുള്ള കുത്തിവെപ്പ് ഉൾപ്പെടെ ആരോഗ്യ സേവന മേഖലയിൽ ഉത്തര പ്രവിശ്യ കൈവരിച്ച നേട്ടങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കിയ സേവനങ്ങളും ആരോഗ്യ പ്രവർത്തകരുടെ നേട്ടമാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ആരോഗ്യ മേഖലക്ക് നൽകുന്ന പ്രാധാന്യം വളരെ വലുതാണ്. ജനങ്ങൾക്ക് ആരോഗ്യ മേഖലയിൽ ഉന്നത സേവനങ്ങൾ നൽകാൻ അവർ ആഗ്രഹിക്കുന്നതായും ഉത്തര പ്രവിശ്യകളുടെ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ അബ്ദുൽ അസീസ് അറിയിച്ചു. 

Tags

Latest News