Sorry, you need to enable JavaScript to visit this website.

അറഫ ഖതീബ് ശൈഖ് ബന്ദർ ബലീലക്ക് ആദരം

അറഫ ഖുതുബ നിർവഹിച്ച  ശൈഖ് ഡോ. ബന്ദർ ബലീലക്ക് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉപഹാരം  സമ്മാനിക്കുന്നു.

മക്ക - ഈ വർഷത്തെ ഹജിന് അറഫ സംഗമത്തിനിടെ നമിറ മസ്ജിദിൽ നമസ്‌കാരത്തിന് നേതൃത്വം നൽകുകയും ഖുതുബ നിർവഹിക്കുകയും വിശുദ്ധ ഹറമിൽ ബലിപെരുന്നാൾ നമസ്‌കാരത്തിന് ഇമാമായി നിൽക്കുകയും ഉദ്‌ബോധന പ്രസംഗം നിർവഹിക്കുകയും ചെയ്ത ഉന്നത പണ്ഡിതസഭാംഗവും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. ബന്ദർ ബലീലയെ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആദരിച്ചു. ചടങ്ങിൽ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. ബന്ദർ ബലീലക്ക് ഉപഹാരം സമ്മാനിക്കുകയും ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഏറ്റവും ഭംഗിയായി നിർവഹിച്ചതിൽ അനുമോദിക്കുകയും ചെയ്തു. ശൈഖ് ഡോ. ബന്ദർ ബലീല ആദ്യമായാണ് അറഫ ഖുതുബ നിർവഹിച്ചത്. 
 

Tags

Latest News