Sorry, you need to enable JavaScript to visit this website.

ജുമൂം സുരക്ഷാ നഗരി ഉദ്ഘാടനം ചെയ്തു 

മക്ക - ഹജ്, ഉംറ സുരക്ഷാ സേനക്കു കീഴിലെ ജുമൂം സുരക്ഷാ നഗരി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ ഉദ്ഘാടനം ചെയ്തു. സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങൾ നവീകരിക്കാനുള്ള കിംഗ് സൽമാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ജുമൂം സുരക്ഷാ നഗരി നിർമിച്ചത്. ഹജ്, ഉംറ സുരക്ഷാ സേനയുടെ ദൗത്യങ്ങൾക്കും എല്ലാ തലത്തിലുമുള്ള പരിശീലനത്തിന്റെ ആവശ്യകതകൾക്കും അനുസൃതമായി അത്യാധുനിക സ്മാർട്ട്, സുരക്ഷാ സംവിധാനങ്ങളോടെയും സാങ്കേതിക വിദ്യകളോടെയും സജ്ജീകരിച്ച ഏതാനും മൈതാനങ്ങളും സൗകര്യങ്ങളും സുരക്ഷാ നഗരിയിലുണ്ട്.  
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ഹജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും സേവനങ്ങൾ നൽകുന്നതിലുള്ള ദൗത്യനിർവഹണത്തിന് പര്യാപ്തമാക്കുന്ന നിലക്ക് സുരക്ഷാ സേനയുടെ നൈപുണ്യങ്ങളും ശേഷികളും നിരന്തരം വികസിപ്പിക്കാൻ പുതിയ സുരക്ഷാ നഗരി സഹായകമാകുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബി പറഞ്ഞു.
 

Tags

Latest News