Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സിന് നദാല്‍ ഇല്ല, വിംബിള്‍ഡണിലും

മഡ്രീഡ് - ലോക മൂന്നാം നമ്പര്‍ ടെന്നിസ് താരം റഫായേല്‍ നദാല്‍ ഒളിംപിക്‌സിലും വിംബിള്‍ഡണിലും പങ്കെടുക്കില്ല. തന്റെ തട്ടകമായ ഫ്രഞ്ച് ഓപണില്‍ നോവക് ജോകോവിച്ചിനോട് സെമി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു നദാല്‍. കരിയര്‍ ദീര്‍ഘിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് വിട്ടുനില്‍ക്കുന്നതെന്നും പ്രയാസകരമായ തീരുമാനം തന്റെ കോച്ചിംഗ് ടീമിനോട് ആലോചിച്ചാണ് കൈക്കൊണ്ടതെന്നും നദാല്‍ വെളിപ്പെടുത്തി. 2008 ലെയും 2010 ലെയും വിംബിള്‍ഡണ്‍ ചാമ്പ്യനാണ് നദാല്‍. 2008 ല്‍ ഒളിംപിക്‌സ് സ്വര്‍ണവും നേടിയിരുന്നു. 

Latest News