Sorry, you need to enable JavaScript to visit this website.

ടോകിയോ ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിന് പുറപ്പെട്ട എം. ശ്രീശങ്കറിന് വിമാനത്താവളത്തിൽ യാത്രയയപ്പ്

നെടുമ്പാശ്ശേരി- ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിന് പുറപ്പെട്ട അത്‌ലറ്റ് എം. ശ്രീശങ്കറിന് വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. അശ്വ സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. രാജ്യത്തെ പ്രതിനിധീകരിച്ച് ലോങ് ജംപിൽ മൽസരിക്കുന്ന ശ്രീശങ്കർ മെഡൽ നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യാത്രയായത്. 8.26 മീറ്റർ ദൂരം ചാടിയ ശ്രീശങ്കറിന്റെ പേരിലാണ് നിലവിലെ ദേശീയ റെക്കോർഡ്. ഒളിംപിക്‌സിൽ കൂടുതൽ നന്നായി ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന ഇന്റർ സ്റ്റേറ്റ് അത്‌ലറ്റ് ചാമ്പ്യഷിപ്പിന് ശേഷം ഇന്ത്യൻ താരങ്ങൾ ടോക്കിയോവിലേക്ക് തിരിക്കും. വിമാനത്താവളത്തിൽ  നടന്ന യാത്രയയപ്പിൽ ശ്രീശങ്കറിന്റെ മാതാപിതാക്കളെ കൂടാതെ  അശ്വ ക്ലബ്ബ് പ്രസിഡന്റും കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണറുമായ റോയി വർഗീസ്, കസ്റ്റംസ് സൂപ്രണ്ട് ഷിജോ തോമസ്, എയർ ഇന്ത്യ മാനേജർ ജോൺസൺ പി.എ, അശ്വ ക്ലബ്ബ് അംഗങ്ങളായ അനീഷ് തങ്കപ്പൻ, ജോമോൻ ജോസ് എന്നിവർ പങ്കെടുത്തു.
 

Latest News