Sorry, you need to enable JavaScript to visit this website.

കുപ്പികള്‍ തൊട്ടു കളിക്കരുത്, കളിക്കാര്‍ക്ക് യുവേഫ താക്കീത്

ജനീവ - ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പോള്‍ പോഗ്ബയും മാന്വേല്‍ ലോകാടെല്ലിയും കൊക്കക്കോളയും ബിയറും എടുത്തു മാറ്റിയതോടെ യുവേഫ ഇടപെട്ടു. ഒരേസമയം ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് സംസാരിക്കുകയും തെറ്റായ ശീലം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കായിക നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് പുറത്തു കൊണ്ടുവന്നാണ് മൂവരും യൂറോ കപ്പിന്റെ സ്‌പോണ്‍സര്‍മാരായ കൊക്കക്കോളക്കും ഹെയ്‌നകന്‍ ബിയറും പത്രസമ്മേളനത്തിനിടെ എടുത്തു മാറ്റിയത്. കാമറക്കണ്ണുകള്‍ക്ക് ഒരിക്കലും വിട്ടുകളയാനാവാത്ത വിധം പ്രതിഷ്ഠിക്കുന്ന സ്‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ തൊട്ടുകളിക്കരുതെന്ന് യുവേഫ 24 ടീമുകള്‍ക്കും നിര്‍ദേശം നല്‍കി. 
ഇസ്്‌ലാമിക വിശ്വാസം പിന്തുടരന്നതിനാലാണ് പോഗ്ബ ബിയര്‍ കുപ്പി എടുത്തുമാറ്റിയത്. മതപരമായ നിബന്ധനകള്‍ പാലിക്കേണ്ടവര്‍ക്ക് കുപ്പികള്‍ മാറ്റാമെന്ന് യുവേഫ വിശദീകരിച്ചു.
 

Latest News