Sorry, you need to enable JavaScript to visit this website.

പോലീസിനു രാഹുൽഗാന്ധി മഴക്കോട്ടുകൾ നൽകി

കൽപറ്റ- പോലീസ് സേനാംഗങ്ങളുടെ ഉപയോഗത്തിനു രാഹുൽഗാന്ധി എം.പി മഴക്കോട്ടുകൾ നൽകി. മണ്ഡലത്തിൽ ആകെ വിതരണത്തിനു 1,000 മഴക്കോട്ടുകളാണ് ലഭ്യമാക്കിയത്. 
വയനാട്ടിൽ വിതരണത്തിനുള്ള മഴക്കോട്ടുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാരിനു അദ്ദേഹത്തിന്റെ കാര്യാലയത്തിലെത്തി കൈമാറി. 
എം.എൽ.എമാരായ പി.ടി. തോമസ്, ടി. സിദ്ദിഖ്, ഡോ.എം.കെ. മുനീർ, മോൻസ് ജോസഫ്, ഐ.സി. ബാലകൃഷ്ണൻ യു.ഡി.എഫ് നേതാക്കളായ  ഡി. ദേവരാജ്, സി.പി. ജോൺ, രാജൻ ബാബു, പി.പി.എ. കരീം, എൻ.ഡി. അപ്പച്ചൻ, എം.സി. സെബാസ്റ്റിയൻ എന്നിവർ പങ്കെടുത്തു.
 

Latest News