Sorry, you need to enable JavaScript to visit this website.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അസ്ഹറുദ്ദീനെ പുറത്താക്കി

ഹൈദരാബാദ്- മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. അംഗത്വവും മരവിപ്പിച്ചു. ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉന്നതാധികാര സമിതി അസ്ഹറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കം മറുപടി നല്‍കണമെന്നാണ് ജൂണ്‍ 15ന് ഇറക്കിയ നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ദുബായിലെ ഒരു സ്വകാര്യ ക്രിക്കറ്റ് ക്ലബുമായുള്ള ബന്ധമാണ് വിനയായത്. ബിസിസിഐ അംഗീകാരമില്ലാത്ത ഒരു ടൂര്‍ണമെന്റില്‍ ഈ ക്ലബ് പങ്കെടുക്കുന്നുണ്ട്. ഇക്കാര്യ അസ്ഹറുദ്ദീന്‍ വെളിപ്പെടുത്തിയില്ലെന്നാണ് ആരോപണം. ഇതിനു പുറമെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ അക്കൗണ്ട് അസ്ഹര്‍ മരവിപ്പിച്ചിരുന്നതായും ഓംബുഡ്‌സ്മാനെ നിയമിച്ചത് നിയമവിരുദ്ധമാണന്ന് ആരോപിച്ചതായും നോട്ടീസിലുണ്ട്. 2019 സെപ്തംബര്‍ 27നാണ് അസ്ഹര്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
 

Latest News