Sorry, you need to enable JavaScript to visit this website.

വ്യോമയാന സുരക്ഷാ മേഖലയിൽ സൗദി-യു.എ.ഇ ധാരണാപത്രം

റിയാദ് - വ്യോമയാന സുരക്ഷാ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും യു.എ.ഇയും ധാരണാപത്രം ഒപ്പുവെച്ചു. റിയാദിൽ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് അൽസുവൈദിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
വ്യോമയാന സുരക്ഷാ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്ന ധാരണാപത്രം ഭരണ, ഘടനാ, പ്രവർത്തന, സാങ്കേതിക മേഖലകളുടെ നവീകരണത്തിന് സഹായിക്കും. സിവിൽ ഏവിയേഷൻ സുരക്ഷാ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പരിചയ സമ്പത്ത് കൈമാറ്റം, സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളുടെ മേഖലയിൽ ഉപയോഗിക്കുന്ന മികച്ച രീതികളും പ്രയോഗങ്ങളും നടപ്പാക്കൽ, ഇരു രാജ്യങ്ങളിലെയും സാങ്കേതിക ജീവനക്കാരെ പരസ്പരം പ്രയോജനപ്പെടുത്തൽ എന്നിവ അടക്കം വ്യോമയാന സുരക്ഷാ മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്ന വകുപ്പുകൾ ധാരണാപത്രത്തിൽ അടങ്ങിയിരിക്കുന്നു.

Tags

Latest News