Sorry, you need to enable JavaScript to visit this website.

20 വേഷങ്ങളിൽ  വിക്രം

ആർ. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം കോബ്രയിൽ ചിയാൻ വിക്രം എത്തുന്നത് ഇരുപതോളം വ്യത്യസ്ത ഗെറ്റപ്പുകളിൽ. ചിത്രത്തിനുവേണ്ടിയുള്ള വിക്രമിന്റെ അപൂർവ മേക്കോവർ സംവിധായകൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. 
ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. റോഷൻ മാത്യു, മിയ, ശ്രീനിധി ഷെട്ടി, കെ.എസ്. രവികുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആർ. റഹ്മാനാണ് സംഗീതം.
 

Latest News