Sorry, you need to enable JavaScript to visit this website.

ചൈനീസ് ആണവോര്‍ജ നിലയത്തില്‍ ചോര്‍ച്ചയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍- ചൈനയിലെ തായ്ഷാന്‍ ആണവോര്‍ജ നിലയത്തില്‍ ചോര്‍ച്ച ഉണ്ടായെന്ന് അമേരിക്ക. നിലയത്തില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന് പദ്ധതിയില്‍ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ ഗ്രൂപ്പിന്റേയും ഇലക്ട്രിസിറ്റി ഡി ഫ്രാന്‍സിന്റേയും സംയുക്ത സംരംഭമാണ് തായ്ഷാന്‍ നിലയം. റേഡിയേഷന്‍ ചോര്‍ച്ച പരിശോധന നടത്തിയെന്നും റേഡിയേഷന്‍ കണ്ടെത്തുന്നതിനുള്ള പരിധി ചൈനീസ് അധികൃതര്‍ ഉയര്‍ത്തിയെന്നും ഫ്രഞ്ച് കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമാണെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യു.എസിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും തായ്ഷാന്‍ പ്ലാന്റ് അധികൃതര്‍ അറിയിച്ചു.

ഫ്രഞ്ച് കമ്പനിയുടെ അഭ്യര്‍ഥന പ്രകാരം ചോര്‍ച്ച സ്ഥിരീകരിക്കുന്നതിന് അമേരിക്ക ഒരാഴ്ചയോളം ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പങ്കാളിത്തമുള്ള വിദേശ കമ്പനി സഹായത്തിനായി അമേരിക്കന്‍ സര്‍ക്കാരിനെ സമീപിക്കുന്നത് അസാധാരണമാണ്. നിലവിലെ സ്ഥിതിഗതികള്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്കോ പൊതുജനങ്ങള്‍ക്കോ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് അമേരിക്ക പറയുന്നത്.

 

Latest News