Sorry, you need to enable JavaScript to visit this website.

ശ്രീലങ്കന്‍ പര്യടനത്തിനുള്ള  ടീമില്‍ രണ്ടു മലയാളികള്‍

മുംബൈ - ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓപണര്‍ ശിഖര്‍ ധവാന്‍ നയിക്കും. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ്കീപ്പര്‍. മുന്‍നിര കളിക്കാര്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനാല്‍ രണ്ടാം നിരയാണ് ശ്രീലങ്കയില്‍ കളിക്കുക. 
പെയ്‌സ്ബൗളര്‍ ഭുവനേശ്വര്‍കുമാറാണ് വൈസ് ക്യാപ്റ്റന്‍. കര്‍ണാടകയുടെ മലയാളി ഓപണര്‍ ദേവദത്ത് പടിക്കലും ടീമിലുണ്ട്. നെറ്റ് ബൗളറായി മലയാളി താരം സന്ദീപ് വാര്യര്‍ ടീമിനൊപ്പം ശ്രീലങ്കയിലേക്ക് പോവും
 

Latest News