Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

കോവിഡ്; ബിഹാറിൽ മറച്ചുവെച്ചത് നാലായിരത്തിലേറെ മരണങ്ങൾ

ന്യൂദൽഹി- കോവിഡ് ബാധിച്ച് ഇന്ത്യയിൽ ഒറ്റയടിക്ക് ആറായിരത്തിലധികം രോഗികൾ മരിച്ചതിൽ നാലായിരവും ബിഹാറിൽ. ബിഹാറിൽ 3971 മരണം കോവിഡ് മൂലം തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ കോവിഡ് മരണ സംഖ്യയിൽ ഇത്രയേറെ വർധനവ് ഉണ്ടായത്. ബിഹാറിൽ യഥാർഥ കോവിഡ് മരണ സംഖ്യ മറച്ചു വെക്കുകയാണെന്ന പരാതിയിൽ ഓഡിറ്റ് നടത്താൻ പാറ്റ്‌ന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓഡിറ്റിൽ നാലായിരത്തോളം മരണങ്ങൾ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇതു കൂടി ചേർത്തതോടെയാണ് രാജ്യത്തെ ഒറ്റ ദിവസത്തെ മരണനിരക്ക് ഇത്രയേറെ ഉയരാൻ ഇടയാക്കിയത്.
 

Latest News