Sorry, you need to enable JavaScript to visit this website.

മെഹുല്‍ ചോക്സി അനധികൃത കുടിയേറ്റക്കാരനെന്ന് ഡൊമിനിക്ക

ഡൊമിനിക്ക- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി ഡൊമിനിക്ക പ്രഖ്യാപിച്ചു. ഇന്ത്യയുടെ കേസിന് ശക്തി പകരുന്നതാണ് ഈ നീക്കം.
കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക പുതുക്കിയ നിയമങ്ങള്‍ 2017-ലെ,  ഇമിഗ്രേഷന്‍-പാസ്പോര്‍ട്ട് നിയമത്തിലെ അനുച്ഛേദം അഞ്ച്(1)(f) പ്രകാരം മെഹുല്‍ ചോക്സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിക്കുന്നുവെന്നാണ് ദേശീയ സുരക്ഷ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയില്‍ പ്രവേശിക്കുന്നതിന് ചോക്സിക്ക് അനുവാദമില്ല. ചോക്സിയെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനായുളള നടപടികള്‍ സ്വീകരിക്കുന്നതിനായി പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുന്നു. ഡൊമിനിക്കന്‍ മന്ത്രി റെയ്ബേണ്‍ ബ്ലാക്ക്മൂര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മെഹുല്‍ ചോക്സിയുടെ ഹരജി തളളി അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹൈക്കോടതിക്ക് മുമ്പാകെ ആവശ്യപ്പപെട്ടിരുന്നു.

 

Latest News