Sorry, you need to enable JavaScript to visit this website.

ഐ.പി.എലിന് വീണ്ടും ഭീഷണി

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ബാക്കി മത്സരങ്ങള്‍ക്ക് ന്യൂസിലന്റ് താരങ്ങള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ ഇനിയുള്ള മത്സരങ്ങള്‍ നടത്താന്‍ ആലോചിക്കുന്ന സെപ്റ്റംബറില്‍ ന്യൂസിലന്റ് പാക്കിസ്ഥാനെതിരെ പരമ്പരയുണ്ട്. ടി20 ലോക കപ്പിനുള്ള മുമ്പുള്ള ഒരുക്കമായാണ് പാക്കിസ്ഥാന് എതിരായ പരമ്പരയെ ന്യൂസിലന്റ് കാണുന്നത്. എന്നാല്‍ ടി20 ലോക കപ്പിന് ശേഷമാണ് ഐ.പി.എല്‍ നടത്തുന്നത് എങ്കില്‍ കിവീസ് താരങ്ങള്‍ക്ക് എത്താന്‍ സാധിച്ചേക്കും. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായാണ് ടി20 ലോക കപ്പ് നടക്കുക. ഐ.പി.എല്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മുതല്‍ തിരക്കേറിയ ഷെഡ്യൂളായതിനാല്‍ താരങ്ങളെ വിട്ടുനല്‍കാനാവില്ലെന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലേ ഗില്‍സ് വ്യക്തമാക്കി. ഐ.പി.എലിന് ഇനി 31 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഈ വര്‍ഷം തന്നെ സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐയുടെ ശ്രമം. മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 2500 കോടി രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഉണ്ടാവുക.

Latest News