Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രതീക്ഷ തുടരുന്നു, കോവിഡ് രോഗികളേക്കാൾ രോഗമുക്തർ

ജിദ്ദ-സൗദിയിൽ കോവിഡ് രോഗികളേക്കാൾ രോഗമുക്തരുണ്ടാകുന്ന സ്ഥിതി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 837 പേർക്ക് പുതുതായി രോഗം ബാധിച്ചപ്പോൾ 1012 പേരുടെ അസുഖം ഭേദമായി. 13 രോഗികളാണ് മരിച്ചത്. റിയാദ് 290, മക്ക 240, കിഴക്കൻ പ്രവിശ്യ 97, അസീർ 59, മദീന 55, അൽ ഖസീം 29, ജിസാൻ 28, നജ്‌റാൻ 15, ഹായിൽ 10, അൽബാഹ 8, അൽ ജൗഫ് 5, തബൂക്ക് 1 എന്നിങ്ങനെയാണ് പുതിയ രോഗികൾ. 8363 പേർ ചികിത്സയിലുള്ളതിൽ 1331 പേർ ഗുരുതരാവസ്ഥയിൽ.
 

Latest News