Sorry, you need to enable JavaScript to visit this website.

മര്‍ദിതരുടെ വിമോചനത്തിന് പ്രാര്‍ഥനക്കൊപ്പം പ്രവര്‍ത്തനവും വേണം- അബ്ദുല്‍ മജീദ് ഫൈസി

ദോഹ- പ്രാര്‍ത്ഥനയ്‌ക്കൊപ്പം പ്രവര്‍ത്തനവും കൂടിയുണ്ടെങ്കിലേ അധികാരി വര്‍ഗത്തിന്റെയും അക്രമികളുടെയും അടിച്ചമര്‍ത്തലിന് വിധേയരാവുന്നരുടെ വിമോചനം സാധ്യമാവൂ എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇദുല്‍ ഫിത്വര്‍ ദിനത്തില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഈദൊരുമയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചനം ഇസ്‌ലാമിന്റെ അടിസ്ഥാന ദൗത്യത്തില്‍പ്പെട്ടതാണ്. ഖുദ്‌സിന്റെ വിമോചനത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ സ്വന്തം മൂക്കിന് മുന്നിലുള്ള ബാബരി മസ്ജിദിനെക്കുറിച്ച് മിണ്ടാത്തത് ഇരട്ടത്താപ്പാണ്. പ്രാര്‍ഥന വിശ്വാസിയുടെ ആയുധമാണെങ്കിലും പ്രവര്‍ത്തനവും കൂടിച്ചേരുമ്പോഴേ അത് ഫലവത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ സി മുഹമ്മദലി ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അഹമ്മദ് കടമേരി, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മച്ചി, ഷാനവാസു യു, ഫൈസല്‍ സി കെ തുടങ്ങിയവര്‍ സംസാരിച്ചു.

അസീം കൊല്ലം, മുഹമ്മദലി, അഷ്ഫ എം എന്‍, ഇസ്മാഈല്‍ തൃശൂര്‍, നിസാം കൊല്ലം, ഷാജഹാന്‍ ആലുവ തുടങ്ങിയവര്‍ കോവിഡ് കാലത്തെ റമദാന്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

മുഹമ്മദ് യാസിര്‍, ബത്തൂല്‍ അഹമ്മദ്, സൈഫുദ്ദീന്‍ കണ്ണൂര്‍, ഉനൈസ് ബിന്‍ അനസ് അല്‍ കൗസരി(മാര്‍ഷല്‍ ആര്‍ട്ട്‌സ്), സിദ്‌റ അഷ്‌റഫ്, ബിലാല്‍ അഹമ്മദ്, റഫീഖ് തൃശ്ശൂര്‍ തുടങ്ങിയവര്‍ ഈദ് ഇശല്‍ അവതരിപ്പിച്ചു.

Latest News