Sorry, you need to enable JavaScript to visit this website.

സ്‌പെയിന്‍ ഗ്രെയ്റ്റ് വിയ ഒഡിഷ എഫ്.സിയില്‍

ഭുവനേശ്വര്‍ - സ്‌പെയിനിന്റെ ലോകകപ്പ് ചാമ്പ്യന്‍ ഡേവിഡ് വിയ ഐ.എസ്.എല്‍ ടീം ഒഡിഷ എഫ്.സിയുടെ ടെക്‌നിക്കല്‍ അഡൈ്വസറാവും. ക്ലബ്ബിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഓപറേഷന്‍സ് മേധാവിയുടെ പദവിയും അദ്ദേഹത്തിന് ലഭിക്കും. 
കോച്ചിംഗ് സ്റ്റാഫിന് ഉപദേശം നല്‍കുക, ഇന്ത്യന്‍ കളിക്കാരുടെയും യുവ കളിക്കാരുടെയും പ്രകടനം മെച്ചപ്പെടുത്തുക തുടങ്ങിയവയായിരിക്കും വിയയുടെ ദൗത്യം. ഇന്ത്യയില്‍ കളിച്ചിട്ടില്ലെങ്കില്‍ ഉന്നത തലത്തില്‍ കളിച്ച 20 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്ന് വിയ പറഞ്ഞു. 

 

Latest News