Sorry, you need to enable JavaScript to visit this website.

പിഴവ് തിരുത്താന്‍ പദ്ധതികളുമായി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി - പുറത്താക്കിയ കിബു വികൂനക്കു പകരം കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഊര്‍ജിതമാക്കി. തീര്‍ത്തും നിരാശപ്പെടുത്തിയ കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ മഞ്ഞപ്പട അവസാന രണ്ട് ടീമുകളിലൊന്നായിരുന്നു. മൂന്ന് ജയവും എട്ട് സമനിലയും ഒമ്പത് തോല്‍വികളുമായിരുന്നു സമ്പാദ്യം. പിഴവുകള്‍ പരിശോധിച്ച് തിരുത്തുമെന്ന് സ്‌പോര്‍ടിംഗ് ഡയരക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പ്രസ്താവിച്ചു. 
നിഷുകുമാര്‍, ജോര്‍ദാന്‍ മറെ, കോസ്റ്റ നെമോയ്‌നേസു, ഗാരി ഹൂപ്പര്‍ തുടങ്ങിയ പ്രമുഖ കളിക്കാരെ കൊണ്ടുവന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് തിളങ്ങാന്‍ സാധിച്ചില്ല. കുറ്റം കോച്ചിന്റേതു മാത്രമല്ലെന്ന് സ്‌കിന്‍കിസ് പറഞ്ഞു. പ്രതിരോധത്തിലായിരുന്നു ഏറ്റവും വലിയ പിഴവ്. 20 കളികളില്‍ വഴങ്ങിയത് 36 ഗോളായിരുന്നു. ദീര്‍ഘമായ പ്രീ സീസണ്‍ ക്യാമ്പ് സംഘടിപ്പിച്ച് പിഴവ് തിരുത്തുമെന്ന് സ്‌കിന്‍കിസ് പറഞ്ഞു.
 

Latest News