Sorry, you need to enable JavaScript to visit this website.

പുതുച്ചേരിയിൽ എൻ.രംഗസ്വാമി അധികാരമേറ്റു

പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി സത്യപ്രതിജ്ഞക്ക് ശേഷം ഒപ്പ് വെച്ച് അധികാരമേൽക്കുന്നു

മാഹി- പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി അധികാരമേറ്റു. ഗവർണർ തമിളിസൈ സൗന്ദർരാജൻ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.  അധികാരമേറ്റ ശേഷം നിയമസഭയിലെത്തിയ മുഖ്യമന്ത്രി മൂന്ന് ഫയലുകളിൽ ഒപ്പുവച്ചു.  രണ്ട്  മാസത്തെ കുടിശ്ശികയായ അരി നൽകൽ  , വാർദ്ധക്യ - വിധവ പെൻഷൻ, കോളേജ് വിദ്യാർഥികൾ എന്നിവർക്കായുള്ള ആനുകൂല്യം എന്നീ മൂന്ന്  ഫയലുകളിലാണ് ഒപ്പ് വച്ചത്. 
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉൾപ്പെടുന്ന നാഷണൽ ഡമോക്രാറ്റിക് അലയൻസാണ് വിജയം നേടിയിരുന്നത.്എൻ.ആർ കോൺഗ്രസും എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയുമാണ് സഖ്യത്തിലുണ്ടായിരുന്നത.് ഇതിൽ എൻ.ആർ കോൺഗ്രസ് പത്ത് സീറ്റിലും ബി.ജെ.പി ആറ് സീറ്റിലും വിജയിച്ചു. പുതുച്ചേരിയിൽ ആകെയുള്ള 30 നിയമസഭാ സീറ്റുകളിൽ 16 സീറ്റുകൾ നേടി നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ ഭരണം കൈയ്യാളുന്നത.് തെരഞ്ഞെടുപ്പിൽ വിജയിച്ച ആറ് സ്വതന്ത്രരരെ വിലക്കെടുക്കാനും ബി.ജെ.പി നീക്കം തുടങ്ങി.
 

Latest News