Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

ലുലു സൂപ്പർ ഫെസ്റ്റ് വിജയികൾക്ക് 16 മിനി കൂപ്പറുകൾ കൈമാറി

ഹായിൽ, ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ ലുലു സൂപ്പർ ഫെസ്റ്റ് വിജയികൾക്ക് മിനി കൂപ്പർ കാറുകൾ സമ്മാനിക്കുന്നു.

റിയാദ്- സൗദിയിൽ ലുലു ഹൈപ്പ ർമാർക്കറ്റ് ശൃംഖലയുടെ വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സൂപ്പർ ഫെസ്റ്റ് പ്രൊമോഷനിൽ വിജയികളായ 16 പേർക്ക് മിനി കൂപ്പർ കാറുകൾ കൈമാറി. റിയാദ്, അൽകോബാർ, ജിദ്ദ, റീജനുകളിൽ നിന്നുള്ള 16 പേർക്കാണ് മിനി കൂപ്പർ സമ്മാനിച്ചത്.
സദ്ദാം അഹമ്മദ് അൽറവായി, ഖുറം പർവേസ്, അബ്ദുല്ല ബദർ അൽഈസ, ഖാലിദ് സഅദ് അൽശുഹൈബ്, മുഹമ്മദ് ഏഴുകണ്ടി, റശീദ് ഖാൻ, ജ്വാൻ അൽസദൂൻ, ഹസൻ ബറകാത്ത്, അബ്ദുൽ അസീസ് അൽമാലികി, മൂദി അൽതുവൈരിബ്, സഞ്ചു സോമൻ, അഹമ്മദ് അൽജിഹനി, മുഹമ്മദ് അൻഖ, മുഹമ്മദ് അറഫാത്ത് അസീസ്, മുത്‌ലഖ് ഫഹദ് അൽഅഫാരി, അഖ്‌നാസ് മൊനാകോ എന്നിവരാണ് സൂപ്പർ ഫെസ്റ്റ് വിജയികൾ.
ഉപഭോക്താക്കളുടെ മികച്ച പിന്തുണയുണ്ടായിരുന്ന ഏറ്റവും വലിയ വാർഷിക പ്രൊമോഷനായിരുന്നു സൂപ്പർ ഫെസ്റ്റെന്ന് സൗദി അറേബ്യ ലുലു ഹൈപ്പർ മാർക്കറ്റ്‌സ് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. 
വരും മാസങ്ങളിലും ഇത്തരം വിസ്മയകരമായ മുഹൂർത്തങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 209 ലുലു സ്റ്റോറുകളിൽ വർഷങ്ങളായി നടക്കുന്ന പ്രൊമോഷനാണ് ലുലു സൂപ്പർ ഫെസ്റ്റ്. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഈ അവസരം അത്യാകർഷകമായ വിലക്കിഴിവിന്റെയും ഓഫറുകളുടെയും മഹോത്സവമായാണ് ഗണിക്കുന്നത്. 

Tags

Latest News