Sorry, you need to enable JavaScript to visit this website.

കുഞ്ഞാലിക്കുട്ടിക്കെതിരായ സ്റ്റാറ്റസ്; കൈപ്പിഴ ആഘോഷിക്കരുതെന്ന അപേക്ഷയുമായി എം.ഉമ്മര്‍

മഞ്ചേരി- പികെ കുഞ്ഞാലിക്കുട്ടിക്കെതിരായ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വെട്ടിലായി മഞ്ചേരി മുന്‍ എം.എല്‍.എ അഡ്വ. എം ഉമ്മര്‍.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോയും കുഞ്ഞാലിക്കുട്ടിയുടെ ഫോട്ടോയും കൂട്ടിച്ചേര്‍ത്ത രീതിയിലുള്ള  ചിത്രമാണ് അദ്ദേഹം സ്റ്റാറ്റസാക്കിയിരുന്നത്. 'ബിജെപി അല്ല, സിപിഐഎം ആണ് മുഖ്യശത്രു. സ്വാമി കുഞ്ഞാലി ഐസ്‌ക്രീമാനന്ദ തിരുവടികള്‍' എന്നാണ് പോസ്റ്റിലെ പരാമര്‍ശങ്ങള്‍.
അബദ്ധം മനസ്സിലായി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ അദ്ദേഹം സ്റ്റാറ്റസ് നീക്കം ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരോ അയച്ച ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നും വാട്‌സ്ആപ്പ് പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്നും ഉമ്മര്‍ വിശദീകരിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/05/06/ummer1.png

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

'കൈ പിഴ 'ആഘോഷമാക്കുന്നവരോട് ........
 ഇന്ന്  എന്റെ വാട്ട് സ് ആപ്പിലെ ഏതോ ഗ്രൂപ്പില്‍ വന്ന ചിത്രം ഡിലീറ്റ് ചെയ്തിരുന്നു .ഇത്  വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയാതായി എന്റെ സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് അറിയാന്‍ കഴിഞ്ഞത് .മൊബൈല്‍ സാങ്കേതിക വിദ്യയില്‍ എനിക്കുള്ള പരിജ്ഞാനം പരിമിത മാണ് എന്ന് എന്നെ അറിയുന്നവര്‍ക്കൊക്കെ അറിയാവുന്നതും അ തിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എന്റെ ഇടപെടലുകള്‍ തുലോ തുച്ഛവുമാണ് . അതിനാല്‍ തന്നെ ഇത് ശ്രദ്ധ യില്‍ പെട്ട ഉടനെ തന്നെ എന്റെ ചെരണി പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനെ വിളിച്ചു വരുത്തി ഡിലീറ്റ് ആക്കുകയും ചെയ്തു .സ്റ്റാറ്റസില്‍ കണ്ട  ആരോ പടച്ചുവിട്ട ഈ ചിത്രത്തോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രമല്ല ഒരു നേതാവിനെയും അത്തരത്തില്‍ അവഹേളിക്കുന്നത് ഏറെ നിന്ദ്യവുമാണ് .കഴിഞ്ഞ എന്റെ പൊതുപ്രവര്‍ത്തന കാല ഘട്ടത്തില്‍ പാര്‍ട്ടി നേതാവിനെ എന്നല്ല എതിര്‍ പക്ഷത്തുള്ള  ഒരാളെ പോലും  നിയമസഭാ  പ്രസംഗ ങ്ങളില്‍ പോലും വ്യക്തി ഹത്യയോ മോശമാക്കുകയോ ചെയ്തിട്ടല്ലാത്ത ഞാന്‍ മനഃ പൂര്‍വ്വം ഈതരത്തില് സൂചിപ്പിക്കില്ല എന്ന് എന്നെ അറിയാവുന്നവര്‍ക്ക് ഒക്കെ അറിയുകയും എന്നെ ഇത് കണ്ട് വിളിച്ചമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള  എല്ലാവര്ക്കും ബോധ്യപെടുത്തീട്ടു ള്ള തുമാണ് .തെരെഞ്ഞെടുപ്പ് ജയ പരാജയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തീരെ  ചര്‍ച്ച ചെയ്യാറില്ലാത്ത പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന യാതൊരു തരത്തിലുള്ള ഇടപെടലുകളും ഇന്നേ വരെ നടത്തീട്ട് ഇല്ലാത്ത ഒരു വ്യക്തിയുമാണ്ഞാന്‍ . എന്നിട്ടും ഈ കൈ പിഴയെ ആഘോഷിക്കുന്നത് ഏറെ ദുഃഖവും അമര്‍ഷവും ഉളവാക്കുന്നു .അതും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പി കെ കുഞ്ഞാലികുട്ടി സാഹിബിനെ പോലെയുള്ള ഒരാളെഇത്തരത്തില്‍ ഞാന്‍ സൂചിപ്പിക്കുമെന്ന്എന്നെ അറിയുന്നവര്‍ ആരെങ്കിലും വിശ്വസിക്കുമോ ? പാര്‍ട്ടി തീരുമാനങ്ങളില്‍  വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പറയേണ്ടത് സോഷ്യല്‍ മീഡിയ യിലോ തെരുവോര ങ്ങളിലോ അല്ല എന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ പാര്‍ട്ടി  വേദികളില്‍ പറയേണ്ടത്  കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി വേദികളില്‍  പറയുകയും ചെതിട്ടുണ്ട് .ഇനിയും പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയാനുള്ള ആര്‍ജ്ജവും എനിക്കുണ്ട്   .ഈ കൈ പിഴയെ ഇനിയും ആഘോഷമാക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു  
അഡ്വ : എം ഉമ്മര്‍

 

Latest News