Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗികൾക്ക് ആശ്വാസം; മരുന്നുവില പകുതിയാക്കി

മുംബൈ-കോവിഡ് രോഗികൾക്ക് ആശ്വാസം പകരുന്ന വാർത്ത. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംസെഡിവിർ മരുന്നിന്റെ എം.ആർ.പി അൻപത് ശതമാനത്തോളം കുറച്ച് കേന്ദ്ര സർക്കാർ ഉത്തരവായി. ഇതോടെ റെംഡെസിവിറിന്റെ ഒരു ഇൻജക്ഷന് 2450 രൂപയായി കുറയും. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രം ഇറക്കിയത്. മരുന്നു നിർമാണ കമ്പനികൾക്കും ഇതിന് നിർദ്ദേശം നൽകി. കാഡില ഹെൽത്ത് കെയർ, സിപ്ല, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, ഹെറ്റെറോ ലാബ്‌സ്, ജുബിലിയന്റ് ഫാർമ, മൈലൻ ലബോറട്ടറീസ്, സിൻജീൻ ഇന്റർനാഷണൽ എന്നീ മരുന്നു കമ്പനികൾക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
 

Latest News