Sorry, you need to enable JavaScript to visit this website.

VIDEO കോവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ ട്രെയ്ന്‍ ഇറങ്ങിയോടി; സംഭവം ബിഹാറിൽ

പട്‌ന- ബിഹാറിലെ ബക്‌സറില്‍ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ സ്റ്റേഷനിലെ കോവിഡ് പരിശോധനയ്ക്ക് നില്‍ക്കാതെ കൂട്ടത്തോടെ ഇറങ്ങിയോടി. കോവിഡ് വ്യാപനം രൂക്ഷമായ മുംബൈ, പുനെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ബിഹാരി കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പശ്ചാലത്തില്‍ സര്‍ക്കാര്‍ എല്ലാ സ്റ്റേഷനുകളിലും നിര്‍ബന്ധ കോവിഡ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഈ പരിശോധനയ്ക്കായി യാത്രക്കാരെ തടഞ്ഞപ്പോഴാണ് വെള്ളിയാഴ്ച രാത്രി ബക്‌സര്‍ സ്റ്റേഷനിലെത്തിയ യാത്രക്കാര്‍ ടെസ്റ്റിനു വിസമ്മതിച്ച് കൂട്ടത്തോടെ ഇറങ്ങിയോടിയത്. വിരലിലെണ്ണാവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവരെ തടയാനോ പരിശോധന നടത്താനോ കഴിഞ്ഞില്ല. കോവിഡ് ടെസ്റ്റ് ചെയ്യാതെ സ്റ്റേഷന്‍ വിട്ടുപോകരുതെന്ന് പറഞ്ഞ് യാത്രക്കാരെ തടഞ്ഞപ്പോള്‍ അവര്‍ വാക്കേറ്റമുണ്ടാക്കി. സ്റ്റേഷനില്‍ പോലീസും ഉണ്ടായിരുന്നില്ല. ഒരു വനിതാ പോലീസ് എത്തിയെങ്കിലും അവരെ കൊണ്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല- നഗരസഭാ കൗണ്‍സിലറായ ജയ് തിവാരി പറഞ്ഞു.

Tags

Latest News