Sorry, you need to enable JavaScript to visit this website.

ഗ്രാന്റ്മാസ്റ്റര്‍ ആനന്ദിന്റെ പിതാവ് അന്തരിച്ചു

ചെന്നൈ - അഞ്ചു തവണ ലോക ചെസ് ചാമ്പ്യനായ ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ പിതാവ് കെ. വിശ്വനാഥന്‍ (92) അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. ദക്ഷിണ റെയില്‍വേയില്‍ ജനറല്‍ മാനേജറായിരുന്നു അദ്ദേഹം. ആനന്ദിനെ കൂടാതെ ഒരു മകനും ഒരു മകളുമുണ്ട്. 
ചെറിയ ശമ്പളത്തിനുള്ളില്‍ നിന്ന് ആനന്ദിന് വേണ്ട എല്ലാ പിന്തുണയും നല്‍കിയത് വിശ്വനാഥനായിരുന്നുവെന്ന് ആനന്ദിന്റെ ഭാര്യ അരുണ ആനന്ദ് അനുസ്മരിച്ചു.
 

Latest News