Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കൊച്ചി- എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.  ഇന്നലെ 1226  പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു. 
ഇതിൽ 1185 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. 22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.മൂന്നു ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്നലെ സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ വിദേശം,ഇതര സംസ്ഥാനം എന്നിവിടങ്ങളിൽ നിന്നും എത്തിയവരാണ്.
തൃക്കാക്കര-50,കിഴക്കമ്പലം-36,തൃപ്പൂണിത്തുറ-31,വെങ്ങോല-29,എളംകുന്നപ്പുഴ- 27,ഇടപ്പള്ളി-25,എടത്തല    -25,ആലങ്ങാട്- 24,പള്ളുരുത്തി- 24,കടവന്ത്ര-23,ശ്രീമൂലനഗരം-23,ഫോർട്ട് കൊച്ചി-21,കലൂർ- 20,എറണാകുളം സൗത്ത്-19,ചേരാനല്ലൂർ-19,ഉദയംപേരൂർ-18,കളമശ്ശേര-18,കീഴ്മാട്-18,വടക്കേക്കര-18,ആലുവ-17,കീരംപാറ     -17,കോതമംഗലം-17,മുളന്തുരുത്തി- 17,വടവുകോട്- 17,വേങ്ങൂർ- 17,ഞാറക്കൽ- 16,നെടുമ്പാശ്ശേരി-16,നോർത്തുപറവൂർ-16,മരട്-16,പാലാരിവട്ടം-15,വൈറ്റില-15,എളമക്കര-14,ഐക്കരനാട്-14,മൂവാറ്റുപുഴ-14,രായമംഗലം    -14,ആമ്പല്ലൂർ-13,കടുങ്ങല്ലൂർ-13,ചിറ്റാറ്റുകര- 13,കറുകുറ്റി-12,കുന്നത്തുനാട്-12,കൂവപ്പടി-12,കോട്ടുവള്ളി -12,മട്ടാഞ്ചേരി- 12,പനമ്പള്ളി നഗർ- 11,അയ്യമ്പുഴ-10,കാലടി- 10,പെരുമ്പാവൂർ-10,മുണ്ടംവേലി-10,വാഴക്കുളം-10,ഇടക്കൊച്ചി- 9,പിറവം-9,പൈങ്ങോട്ടൂർ-9,വെണ്ണല-9,എടക്കാട്ടുവയൽ-8,ഏഴിക്കര- 8,കുന്നുകര-8,കുമ്പളം- 8,മഴുവന്നൂർ   -8,വടുതല- 8,എറണാകുളം നോർത്ത് -7,ഒക്കൽ-7,കവളങ്ങാട്-7,ചൂർണ്ണിക്കര-7,ചെങ്ങമനാട്-7,പിണ്ടിമന    -7,മണീട്-7,മാറാടി-7,അങ്കമാലി-6,അശമന്നൂർ - 6,ആരക്കുഴ-6,നെല്ലിക്കുഴി-6,പച്ചാളം-6,മുടക്കുഴ- 6,വരാപ്പുഴ    -6,ആയവന-5,ഏലൂർ-5,കുമ്പളങ്ങി- 5,പായിപ്ര-5,പുത്തൻവേലിക്കര-5,പോണേക്കര- 5,മഞ്ഞള്ളൂർ-5,മലയാറ്റൂർ  നീലീശ്വരം-5,വാളകം-5,ഇതരം സംസ്ഥാന തൊഴിലാളി-1 എന്നിങ്ങനെ ഇന്നലെ രോഗം സ്ഥിരീകരിച്ചു.


കൂടാതെ ഇലഞ്ഞി, എടവനക്കാട്, കടമക്കുടി, കരുമാലൂർ, കല്ലൂർക്കാട്, കുഴിപ്പള്ളി, ചെല്ലാനം, തമ്മനം, തോപ്പുംപടി, നായരമ്പലം, പള്ളിപ്പുറം, ആവോലി, കാഞ്ഞൂർ, കോട്ടപ്പടി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുമാറാടി, തുറവൂർ, പാമ്പാകുട, പോത്താനിക്കാട്, അയ്യപ്പൻകാവ്, തിരുവാണിയൂർ, തേവര,പത്തനംതിട്ട, പല്ലാരിമംഗലം, പാലക്കുഴ, പൂണിത്തുറ, പൂതൃക്ക, പെരുമ്പടപ്പ്, എളംകുളം, കുട്ടമ്പുഴ, കുന്നുംപുറം, കൂത്താട്ടുകുളം, ചക്കരപ്പറമ്പ്, പാറക്കടവ്, മുളവുകാട്, മൂക്കന്നൂർ, രാമമംഗലം, വാരപ്പെട്ടി എന്നിവിടങ്ങളിൽ ഇന്നലെ അഞ്ചിൽ  താഴെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ 201 പേർ രോഗ മുക്തി നേടി.ഇന്നലെ 2197 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 597 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22200 ആണ്. ഇന്നലെ 126 പേരെ  ആശുപത്രിയിലുംഎഫ് എൽ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എൽ റ്റി സികളിൽ നിന്ന് 45 പേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.8362 പേരാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിൽസയിൽ കഴിയുന്നത്.കളമശ്ശേരി മെഡിക്കൽ കോളജ്- 32,പി വി എസ്- 29,ജി എച്ച് മൂവാറ്റുപുഴ- 27,ഡി എച്ച് ആലുവ- 10,പള്ളുരുത്തി താലൂക്ക് ആശുപത്രി -33,തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-31,പറവൂർ താലൂക്ക് ആശുപത്രി- 4,സഞ്ജീവനി  48,സിയാൽ- 60,സ്വകാര്യ ആശുപത്രികൾ - 496,എഫ്  എൽ റ്റി  സികൾ  - 111,എസ് എൽ റ്റി സി കൾ- 236,വീടുകൾ- 6019 എന്നിങ്ങനെയാണ് ചികിൽസയിൽ കഴിയുന്നത്.ഇന്നലെ ജില്ലയിൽ നിന്നും കൊവിഡ്  പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8584 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

 

Latest News