Sorry, you need to enable JavaScript to visit this website.

റസ്സലിന് അഞ്ചു വിക്കറ്റ്, മുംബൈ ഓളൗട്ട്

ചെന്നൈ -ആന്ദ്രെ റസ്സല്‍ രണ്ടോവറില്‍ 15 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതോടെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് 152 ന് ഓളൗട്ടായി. രോഹിത് ശര്‍മയും (32 പന്തില്‍ 43) സൂര്യകുമാര്‍ യാദവും (36 പന്തില്‍ 56) മാത്രമാണ് ബൗളിംഗിനു മേല്‍ ആധിപത്യം പുലര്‍ത്തിയത്. പാറ്റ് കമിന്‍സ് (4-0-24-2), ശാഖിബുല്‍ ഹസന്‍ (4-0-23-1) എന്നിവരും നന്നായി പന്തെറിഞ്ഞു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു ബൗളര്‍ അഞ്ചു വിക്കറ്റെടുക്കുന്നത്. ഇതിന് മുമ്പുള്ള സീസണുകളില്‍ ഒരിക്കല്‍പോലും മുംബൈ അഞ്ച് വിക്കറ്റെടുക്കാന്‍ ഒരു ബൗളറെയും അനുവദിച്ചിരുന്നില്ല.
 

Latest News