Sorry, you need to enable JavaScript to visit this website.

മ്യാന്‍മര്‍ സൈന്യവുമായി ബന്ധം: അദാനിയ്‌ക്കെതിരെ  യുഎസ് ഓഹരി സൂചികകളുടെ നടപടി

ന്യൂയോര്‍ക്ക്- സര്‍ക്കാരിനെ അട്ടിമറിച്ച സൈന്യവുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഇന്ത്യന്‍ കമ്പനിയായ അദാനി പോര്‍ട്ട്‌സിനെ പട്ടികയില്‍ നിന്ന് നീക്കി എസ് ആന്റ് പി ഡോ ജോണ്‍സ് ഇന്‍ഡെക്‌സുകള്‍. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്ത മ്യാന്മര്‍ സൈന്യവുമായുള്ള അടുത്ത ബന്ധമാണ് അദാനിയ്ക്ക് തിരിച്ചടിയായത്.
മ്യാന്മര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മ്യാന്മര്‍ ഇക്കണോമിക് കോര്‍പ്പറേഷനുമായാണ് അദാനിയ്ക്ക് കരാറുള്ളത്. മ്യാന്മറില്‍ വന്‍കിട തുറമുഖം വികസിപ്പിക്കാനായി 290 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യന്‍ കമ്പനി ഒപ്പിട്ടത്. എന്നാല്‍ മ്യാന്മര്‍ സൈന്യത്തിന്റെ വിവാദ നീക്കത്തിനു പിന്നാലെ അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ എക്കണമിക് സോണ്‍ ലിമിറ്റഡ് എന്ന കമ്പനിയെ യുഎസ് ഓഹരിസൂചികകളായ എസ് ആന്റ് പി, ഡോ ജോണ്‍സ് എന്നിവ വിലക്കിയതായി അറിയിച്ചത്. അദാനിയ്ക്ക് തുറമുഖമുണ്ടാക്കാന്‍ മ്യാന്മറില്‍ ഭൂമി പാട്ടത്തിനു നല്‍കിയ സൈനിക സ്ഥാപനം വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ലെന്ന്  റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  സൈന്യത്തിന്റെ വിവാദനീക്കങ്ങള്‍ക്ക് പിന്നാലെ, ചില വിദേശ കമ്പനികള്‍ മ്യാന്മറിലെ പദ്ധതികള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ മ്യാന്മറിലെ സ്ഥാപനവുമായും അധികൃതരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചത്. 
 

Latest News