Sorry, you need to enable JavaScript to visit this website.

റിയാദിൽ മാളുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയായി

റിയാദ്- വിശുദ്ധ റമദാനിൽ മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് റിയാദ് നഗരസഭ അറിയിച്ചു. എന്നാൽ കർശനമായ രീതിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം മാളുകളും ഹോട്ടലുകളും റസ്‌റ്റോറന്റുകളും പ്രവർത്തിക്കേണ്ടത്. മാളിനോട് ചേർന്നുള്ള ചെറിയ ഗാർഡനുകൾ അടച്ചിടണമെന്നും വലിയ ഗാർഡനുകളിലേക്കുള്ള എൻട്രൻസ്, എക്‌സിറ്റ് ഭാഗം വേലി കെട്ടി അടയാളപ്പെടുത്തണം. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ സന്ദേശങ്ങൾ വിവിധയിടങ്ങളിലായി പ്രദർശിപ്പിക്കണമെന്നും റിയാദ് നഗരസഭ അധികൃതർ അറിയിച്ചു. 
ഹോട്ടലുകൾ ഓർഡറുകൾ മുൻകൂട്ടി തയാറാക്കുകയോ ബുക്കിംഗ് ലഭിച്ചതിന് ശേഷം തയാറാക്കുകയോ വേണം. കൂടാതെ, ഡെലിവറി ചെയ്യുന്നതിനും ഓർഡർ എടുക്കുന്നതിനും കാറിനകത്ത് വെച്ചായിരിക്കണം. കൂടാതെ, ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമുള്ള ബൂഫിയകൾ നിർബന്ധമായും അടച്ചിടണമെന്നും റിയാദ് നഗരസഭ മുന്നറിയിപ്പ് നൽകി.

Tags

Latest News