Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് കൈവശം വെച്ച് വിളംബരം ചെയ്ത സ്വദേശി പിടിയിൽ

റിയാദ്- നിരോധിത മയക്കുമരുന്ന് കൈവശം വെക്കുകയും അതിൽ മേനി നടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും ചെയ്ത പ്രതി പിടിയിലായി. 20 കാരനായ സൗദി യുവാവാണ് അറസ്റ്റിലായതെന്ന് റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജർ ഖാലിദ് അൽഖുറൈദിസ് അറിയിച്ചു. തന്റെ പക്കൽ മയക്കുമരുന്നും വൻ തുകയുമുണ്ടെന്ന് കാണിച്ച് ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിംഗ് വൈറലായിരുന്നു. ഇതിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈകാതെ പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചതായി മേജർ അൽകുറൈദിസ് പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Latest News