Sorry, you need to enable JavaScript to visit this website.

അനധികൃത മണൽക്കടത്ത്: രണ്ടംഘ സംഘം അറസ്റ്റിൽ

ജിദ്ദയിൽ അനധികൃതമായി മണ്ണിടിച്ച് നിരത്താനും മണൽ കടത്താനും ശ്രമിച്ച സംഘത്തിൽനിന്ന് പിടിച്ചെടുത്ത ട്രക്ക്.

ജിദ്ദ- അനധികൃതമായി മണ്ണിടിച്ച് നിരത്തുകയും മണൽ കടത്തുകയും ചെയ്ത രണ്ടംഗ സംഘം പ്രത്യേക പരിസ്ഥിതി സംരക്ഷണ സേനയുടെ പിടിയിലായി. പാക്കിസ്ഥാൻ വംശജരാണ് ജിദ്ദയിൽ അറസ്റ്റിലായത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇവർ ഉപയോഗിച്ചിരുന്ന ട്രക്കും ബുൾഡോസറും പിടിച്ചെടുത്തതായി പരിസ്ഥിതി സംരക്ഷണ സേനാ വക്താവ് മേജർ റാഇദ് അൽമാലികി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽ ട്രക്കും ബുൾഡോസറും ഒരു സ്വദേശിയുടേതാണെന്നും തെളിഞ്ഞു. തുടർനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയതായി മേജർ അൽമാലികി അറിയിച്ചു. പരിസ്ഥിതിക്കോ വന്യജീവികൾക്കോ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ് പ്രവിശ്യാ നിവാസികൾ 911 ലും മറ്റു പ്രവിശ്യകളിൽ താമസിക്കുന്നവർ 996, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


 

Tags

Latest News