Sorry, you need to enable JavaScript to visit this website.

സോനം, അന്‍ഷു ഒളിംപിക്‌സിന്

ന്യൂദല്‍ഹി - കൗമാര വനിതാ ഗുസ്തി താരങ്ങളായ സോനം മലിക്കും അന്‍ഷു മലിക്കും ഒളിംപിക്‌സ് ബെര്‍ത്ത് നേടി. റിയൊ ഒളിംപിക്‌സിലെ വെങ്കല മെഡലുകാരി സാക്ഷി മാലിക്കിന്റെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച ഗുസ്തിക്കാരിയാണ് സോനം. വിനേഷ് ഫോഗട് നേരത്തെ ഒളിംപിക്‌സ് ബെര്‍ത്തുറപ്പിച്ചിരുന്നു. അല്‍മാട്ടിയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിംപിക് ക്വാളിഫയറിലാണ് ഇരുവരുടെയും നേട്ടം. 
ടോക്കിയൊ ഒളിംപിക്‌സില്‍ ആറ് ഇന്ത്യന്‍ ഗുസ്തി താരങ്ങളെങ്കിലുമുണ്ടാവും. രവികുമാര്‍ ദഹിയ, ബജ്‌റംഗ് പൂനിയ, ദീപക് പൂനിയ എന്നീ പുരുഷ താരങ്ങളും യോഗ്യത നേടിയിട്ടുണ്ട്. ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റില്‍ ആര് മത്സരിക്കുമെന്ന് തീരുമാനിക്കാനുള്ള ദേശീയ ട്രയല്‍സിലാണ് സാക്ഷി മലിക്കിനെ സോനം മലിക് തോല്‍പിച്ചത്. 
പത്തൊമ്പതുകാരി അന്‍ഷു യൂത്ത് ഒളിംപിക്‌സ് വെള്ളി മെഡലുകാരി ഉസ്‌ബെക്കിസ്ഥാന്റെ ഷോഖിദ അഖ്മദോവയെ അട്ടിമറിച്ചു. 

 

Latest News