Sorry, you need to enable JavaScript to visit this website.

ഉരുക്കുകോട്ടയില്‍ മാനം കാത്ത് ലിവര്‍പൂള്‍

ലിവര്‍പൂള്‍ - നിരന്തരമായ തിരിച്ചടികള്‍ക്കൊടുവില്‍ ഉരുക്കുകോട്ടയായ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ ജയിച്ചു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒരു ഗോളിന് പിന്നിലായ ശേഷം ആസ്റ്റണ്‍വില്ലയെ അവര്‍ 2-1 ന് തോല്‍പിച്ചു. സമീപകാലം വരെ ആര്‍ക്കും ഭേദിക്കാനാവാതിരുന്ന ചെങ്കോട്ടയില്‍ കഴിഞ്ഞ ആറു കളികളും ലിവര്‍പൂള്‍ തോറ്റിരുന്നു. എന്നാല്‍ ആസ്റ്റണ്‍വില്ലയെ മറികടക്കാന്‍ ഇഞ്ചുറി ടൈമിലെ അലക്‌സാണ്ടര്‍ ആര്‍ണള്‍ഡിന് ഗോള്‍ വേണ്ടി വന്നു നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ഈ വിജയത്തോടെ വെസ്റ്റ്ഹാമുമായി ലിവര്‍പൂള്‍ നാലാം സ്ഥാനം പങ്കിടുകയാണ്. 
അമ്പത്തേഴാം മിനിറ്റില്‍ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിന്റെ ആദ്യ ഗോളടിച്ചത്. 2021 ല്‍ ഓപണ്‍ പ്ലേയില്‍ നിന്ന് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂള്‍ നേടുന്ന ആദ്യ ഗോളാണ് ഇത്. ഒല്ലി വാട്കിന്‍സിലൂടെ ആസ്റ്റണ്‍വില്ല ലീഡ് നേടിയിരുന്നു. 
ജനുവരിയില്‍ ആദ്യ തോല്‍വി ഏറ്റുവാങ്ങുന്നതിന് മുമ്പ് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ 68 മത്സരങ്ങളില്‍ അജയ്യരായിരുന്നു. ബേണ്‍ലിയാണ് ആ കുതിപ്പ് അവസാനിപ്പിച്ചത്. പിന്നീട് ബ്രൈറ്റനോടും മാഞ്ചസ്റ്റര്‍ സിറ്റിയോടും എവര്‍ടനോടും ചെല്‍സിയോടും ഫുള്‍ഹമിനോടും തോറ്റു. 

Latest News