Sorry, you need to enable JavaScript to visit this website.

വിദേശികൾ നടത്തിയ  മരഉരുപ്പടി കേന്ദ്രം അടപ്പിച്ചു

മക്ക- മക്ക നഗരസഭക്കു കീഴിലെ അൽഉതൈബിയ ബലദിയ പരിധിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത മരഉരുപ്പടി വിൽപന കേന്ദ്രം നഗരസഭ അടപ്പിച്ചു. ലൈസൻസില്ലാത്ത സ്ഥാപനത്തിൽ സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെയാണ് മരഉരുപ്പടികൾ സൂക്ഷിച്ചിരുന്നത്. അൽഉതൈബിയ ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന നിർമാണ കേന്ദ്രങ്ങളിലും ഗോഡൗണുകളിലും നടത്തിയ പരിശോധനക്കിടെയാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്. വിദേശികൾ നടത്തിയിരുന്ന സ്ഥാപനം അടപ്പിച്ച അധികൃതർ ഇവിടെ കണ്ടെത്തിയ വസ്തുക്കൾ പിടിച്ചെടുത്തു. നിയമ ലംഘകർക്കെതിരെ നഗരസഭാ നിയമാവലി അനുസരിച്ച പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കുന്നതിന് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Tags

Latest News