Sorry, you need to enable JavaScript to visit this website.

VIDEO ഗൂഗ്ള്‍ മാപ്‌സ് വഴികാണിച്ചു, നവവരന്‍ എത്തിയത് മറ്റൊരു വധുവിന്റെ വീട്ടില്‍, പിന്നീട് സംഭവിച്ചത്

ജക്കാര്‍ത്ത- സ്വന്തം വിവാഹ ദിവസം മറ്റൊരു കല്യാണ വീട്ടില്‍, മറ്റൊരു വരനെ കാത്തിരിക്കുന്ന വധുവിനു മുമ്പിലേക്ക് നവവരനായി കയറിച്ചെന്ന് അമളി പിണയുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. ഏറെ പുരോഗമിച്ച സാങ്കേതിക വിദ്യ ഇന്തൊനേഷ്യയിലെ ഒരു യുവാവിന് കൊടുത്ത മുട്ടന്‍ പണിയാണിത്. പറയാത്ത കല്യാണത്തിന് കയറിച്ചെന്ന നവവരും സംഘവും അമളി തിരിച്ചറിഞ്ഞ് ഇറങ്ങിപ്പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. 

വരനും ബന്ധുക്കളും മണവാട്ടിയുടെ വീട്ടിലേക്ക് പോയത് ഗുഗ്ള്‍ മാപ്‌സ് കാണിച്ച വഴിയിലൂടെയായിരുന്നു. ഇതാണ് വിനയായത്. വരനേയും സംഘത്തേയും കണ്ട കല്യാണ വീട്ടുകാര്‍ എല്ലാവരേയും സ്വാഗതം ചെയ്ത് സ്വീകരിച്ചിരുത്തി മധുരപാനീയങ്ങളും നല്‍കി. ഇതിനിടെ കുടുംബാംഗങ്ങല്‍ തമ്മില്‍ നടന്ന സംസാരത്തിലാണ് ആളുമാറിയതായി മനസ്സിലായത്. വധുവിന്റെ ബന്ധുക്കളാണ് ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞതും നാണക്കേടാകുന്നതിനു മുമ്പ് ഇടപെട്ട് വേഗത്തില്‍ പരിഹരിച്ചതും. 

ജാവയിലെ പാകിസ് ജില്ലയില്‍ ലോസരി ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് ഗൂഗ്ള്‍ മാസ്പ് നോക്കി പുറപ്പെട്ട സംഘം ജെങ്കോല്‍ എന്ന ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന വിവാഹ നിശ്ചയ വേദിയിലേക്കാണ് എത്തിച്ചേര്‍ന്നത്. ഈ വീട്ടിലെ വധു മേക്കപ്പിടുന്ന തിരക്കിലായിരുന്നതിനാല്‍ വരന്‍ മാറിയെത്തിയ കാര്യത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. തന്റെ പ്രതിശ്രുതവരനും സംഘവും അല്‍പ്പം താമസിക്കുമെന്ന് പറഞ്ഞിരുന്നതായി വധു മറിയ ഉല്‍ഫ പറഞ്ഞു. ഇതിനിടെയാണ് വഴിതെറ്റിയ സംഘം ഇവിടെ എത്തിയത്. അറിയുന്നവരായി ആരും ഇക്കൂട്ടത്തിലുണ്ടായിരുന്നില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. പെമലാങ് എന്ന നാട്ടില്‍ നിന്നാണ് ഇവരുടെ വരവ്. എന്നാല്‍ ഉല്‍ഫയുടെ പ്രതിശ്രുത വരന്‍ കെന്‍ഡല്‍ എന്ന സ്ഥലത്തു നിന്നാണ്. ഇതോടെയാണ് ആളു മാറിയതായി തിരിച്ചറിഞ്ഞത്. സമ്മാനപ്പെട്ടികളും മറ്റുമായി വരനും സംഘവും ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്ന വിഡിയോയും വൈറലായി.

Latest News