Sorry, you need to enable JavaScript to visit this website.

കോവിഡിന് ശമനമില്ലാതെ യു.എ.ഇ, 1,875 പുതിയ കേസുകൾ, മൂന്ന് മരണം

ദുബായ് - യു.എ.ഇയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്നലെ 1,875 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,939 പേർ രോഗമുക്തി നേടി. മൂന്ന് പേരാണ് ഇന്നലെ രോഗം ബാധിച്ച് മരിച്ചത്. 2,47,634 കോവിഡ് ടെസ്റ്റുകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 39.7 ദശലക്ഷം പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി. യു.എ.ഇയിൽ ഇതുവരെ 4,80,006 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 4,64,971 പേർ രോഗമുക്തി നേടി. 1,526 രോഗികൾ മരണത്തിന് കീഴടങ്ങിയിട്ടുമുണ്ട്.  
വിവിധ രാജ്യക്കാരായ രോഗബാധിതർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന ടോൾ ഫ്രീ നമ്പറിലോ വിവരം അറിയിക്കണം. 
നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് കർശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 


 

Tags

Latest News