സെവിയ - ഉറച്ച പ്രതിരോധവും കിടയറ്റ ആക്രമണവും കാഴ്ചവെച്ച നീണ്ട ഇടവേളക്കു ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൡന്റെ സെമി ഫൈനലിലേക്ക്. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ പോര്‍ടോയെ അവര്‍ 2-0 ന് തോല്പിച്ചു. മെയ്സന്‍ മൗണ്ടിന്റെയും ബെന്‍ ഷില്വെലിന്റെയും കന്നി ചാമ്പ്യന്‍സ് ലീഗ് ഗോളുകളിലാണ് ചെല്‍സി ജയിച്ചുകയറിയത്. രണ്ടു പകുതികളുടെയും അവസാന ഘട്ടത്തിലായിരുന്നു ഗോളുകള്‍. ലഭിച്ച മൂന്നവസരങ്ങളില്‍ രണ്ടെണ്ണം ഗോളാക്കാന്‍ ചെല്‍സിക്കായി.
ബ്രിട്ടനിലേക്ക് യാത്രാ നിയന്ത്രണമുള്ളതിനാല്‍ സ്പെയിനിലാണ് കളി നടത്തിയത്. രണ്ടാം പാദവും സെവിയയില്‍ തന്നെ.