Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ്: ആശങ്ക മാറുന്നില്ല, വാട്ടര്‍പോളൊ ടെസ്റ്റ്ഇവന്റ് മാറ്റി

ടോക്കിയൊ - ഒളിംപിക്‌സിന്റെ വാട്ടര്‍പോളൊ സൗകര്യങ്ങള്‍ പരീക്ഷിക്കാനായി സംഘടിപ്പിച്ച ടൂര്‍ണമെന്റ് കൊറോണ പടരുന്ന സാഹചര്യത്തില്‍ മാറ്റി വെച്ചു. യാത്രാ നിയന്ത്രണങ്ങള്‍ കാരണം ഒഫിഷ്യലുകള്‍ക്ക് ജപ്പാനില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ട്. ശനിയാഴ്ച തുടങ്ങാനിരുന്ന ചാമ്പ്യന്‍ഷിപ് അടുത്ത മാസങ്ങളിലേക്കാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 23 നാണ് ഒളിംപിക്‌സ് ആരംഭിക്കുക. 
ഒളിംപിക്‌സിന് മുന്നോടിയായി 17 ടെസ്റ്റ് ഇവന്റുകള്‍ കൂടി നടത്താനുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവയെല്ലാം നടത്താനാവുമോയെന്ന കാര്യം സംശയമാണ്. ഡൈവിംഗ് ലോകകപ്പ് ഉള്‍പ്പെടെ ചാമ്പ്യന്‍ഷിപ്പുകള്‍ ജപ്പാന് പുറത്ത് നടത്താന്‍ നീക്കമുണ്ട്. 

Latest News