Sorry, you need to enable JavaScript to visit this website.

സൗദിയിൽ 585 പേർക്ക് കൂടി കോവിഡ്, ആറു മരണം

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 369 പേരുടെ രോഗം ഭേദമായി. ആറു രോഗികളാണ് മരിച്ചത്. 234 പേരാണ് റിയാദ് പ്രവിശ്യയിലെ രോഗികൾ. കിഴക്കൻ പ്രവിശ്യയിൽ 110 പേർക്ക് അസുഖം ബാധിച്ചു. 
മക്ക-103
ഉത്തര അതിർത്തി-32
മദീന-21
ഹായിൽ-16
അസീർ-15
ജിസാൻ-14
അൽ ഖസീം-12
തബൂക്ക്-10
അൽജൗഫ്-8
നജ്‌റാൻ-5
അൽബാഹ-5
നിലവിൽ ചികിത്സയിലുള്ള 5,255 പേരിൽ 693 പേരുടെ നില ഗുരുതരമാണ്.
 

Latest News