ചെന്നൈ- തെന്നിന്ത്യയുടെ പ്രിയപ്പെട്ട പിന്നണി ഗായിക ശ്വേതാ മോഹന്‍ അമ്മയായി. ചെന്നൈ ഹാരിങ്ടണ്‍ റോഡിലെ പ്രശാന്തി ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചക്കായിരുന്നു പ്രസവം. സിസേറിയനായിരുന്നു. പ്രസവസമയത്ത് ഭര്‍ത്താവ് അശ്വിനും അച്ഛന്‍ ഡോ. മോഹനും അമ്മയും ഗായികയുമായ സുജാതയും ഒപ്പമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ശ്വേതയുടെ അച്ഛന്‍ ഡോ. മോഹന്‍ പറഞ്ഞു.