Sorry, you need to enable JavaScript to visit this website.

നാടകീയ ഷൂട്ടൗട്ടില്‍ പകരക്കാരന്‍ ഗോളി രക്ഷകന്‍ 

ഫറ്റോര്‍ഡ - 90 മിനിറ്റും 30 മിനിറ്റ് എക്‌സ്ട്രാ ടൈമും പതിനെട്ട് പെനാല്‍ട്ടി കിക്കുകള്‍ക്കുമൊടുവില്‍ മുംബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ ഫൈനലില്‍. ഷൂട്ടൗട്ടിന് മുമ്പ് പകരക്കാരനായി വന്ന ഗോളി ഫുര്‍ബ ലെചന്‍പെയാണ് മുംബൈയെ ഫൈനലിലേക്ക് നയിച്ചത്. നോര്‍ത്ഈസ്റ്റ് യുനൈറ്റഡ്-എ.ടി.കെ മോഹന്‍ബഗാന്‍ സെമി ഫൈനലിലെ വിജയികളുമായി മുംബൈ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. 
നിശ്ചിത സമയത്തും അര മണിക്കൂര്‍ എക്‌സ്ട്രാ ടൈമിലും ഗോള്‍പിറക്കാതിരുന്നതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടത്. എക്‌സ്ട്രാ ടൈമിന്റെ അവസാനം ഇരു ടീമുകളും ഗോളിയെ മാറ്റി. എക്‌സ്ട്രാ ടൈം അവസാനിക്കാനിരിക്കെ ഗോവ എഫ്.സി ധീരജ് സിംഗിനു പകരം നവീന്‍കുമാറിനെ കൊണ്ടുവന്നു. പരിചയസമ്പത്ത് പരിഗണിച്ചായിരുന്നു ഇത്. മത്സരത്തിലുടനീളം മികച്ച സെയവുകള്‍ നടത്തിയ അമരീന്ദര്‍ സിംഗിനു പകരം ഫുര്‍ബ ലചെന്‍പയെ മുംബൈ ഇറക്കി. അമരീന്ദര്‍ അസംതൃപ്തനായാണ് കളം വിട്ടത്. 
ആദ്യ അഞ്ച് കിക്കുകളില്‍ ഇരു ടീമുകള്‍ക്കും രണ്ടെണ്ണം വീതമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. ഗോവ ആദ്യ രണ്ടു കിക്കും പാഴാക്കി. മുംബൈയുടെ ബര്‍തലോമിയൊ ഒഗ്‌ബെച്ചെ, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് എന്നിവരും ഗോവയുടെ ഇഗോര്‍ അംഗുലൊ, ഇവാന്‍ ഗോണ്‍സാലസ് എന്നിവരും ഗോള്‍ നേടി. അതോടെ കളി സഡന്‍ഡെത്തിലേക്ക് നീണ്ടു. സഡന്‍ഡെത്തില്‍ ആദ്യ മൂന്നു പെനാല്‍ട്ടികളും ഇരു ടീമുകളും ഗോളാക്കി. ഒമ്പതാം കിക്കെടുത്ത ഗോവയുടെ ഗ്ലാന്‍ മാര്‍ടിന്‍സിനാണ് ഒടുവില്‍ പിഴച്ചത്. റൗളിന്‍ ബോര്‍ഹസിലൂടെ മുംബൈ വിജയ ഗോളടിച്ചു. 

Latest News